പയ്യന്നൂർ കോറോത്ത് യുവതി ഭർതൃവീട്ടിൽ തൂങ്ങിമരിച്ചത് ഗാർഹിക പീഡനത്തെ തുടർന്നെന്ന് കുടുംബം. വിജീഷിന്റെ ഭാര്യ സുനീഷയാണ് ആത്മഹത്യ ചെയ്തത്. ഭർത്താവും വീട്ടുകാരും തന്നെ മർദിക്കാറുണ്ടെന്ന് പറഞ്ഞ് സുനീഷ സഹോദരന് അയച്ച ശബ്ദരേഖ പുറത്തുവന്നു. കഴിഞ്ഞ ദിവസമാണ് സുനീഷയെ ഭർതൃവീട്ടിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്
മകൾക്ക് ഭർതൃവീട്ടിൽ പീഡനമേൽക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി സുനീഷയുടെ മാതാവ് ഈ മാസം അഞ്ചാം തീയതി പയ്യന്നൂർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പോലീസ് രണ്ട് കുടുംബങ്ങളെയും വിളിച്ചുവരുത്തുകയും പ്രശ്നങ്ങൾ ഒത്തുതീർപ്പാക്കി വിടുകയുമായിരുന്നു.