പതിനാല് പേരും തികച്ചും യോഗ്യർ; ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ

 

ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയെ സ്വാഗതം ചെയ്ത് കെ മുരളീധരൻ. എല്ലാ കാലത്തേക്കാളും കൂടുതൽ വിശാലമായ ചർച്ച ഇത്തവണ നടന്നു. എംപി, എംഎൽഎമാർ, മുൻ പ്രസിഡന്റുമാർ എന്നിങ്ങനെ എല്ലാവരുമായി ചർച്ച നടന്നു. മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മാറ്റം വരുത്തി.

ഇന്നത്തെ സാഹചര്യത്തിൽ മെച്ചപ്പെട്ട പട്ടികയാണിത്. കൂടുതൽ ജനകീയമായ മുഖമാണ് പുനഃസംഘടനയിലൂടെ കോൺഗ്രസിന് ലഭിച്ചത്. എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ ആലോചിക്കാവുന്നതേയുള്ളു. സ്വാഭാവികമായും കോൺഗ്രസിൽ അഭിപ്രായ വ്യത്യാസമുണ്ടാകും. എല്ലാ കാലഘട്ടത്തിലും ഉദ്ദേശിച്ച പോലെ പട്ടിക വരാറില്ല. ഗ്രൂപ്പ് ഇത്തവണ ഒരു യോഗ്യതാ മാനദണ്ഡമായില്ല. പതിനാല് പേരും തികച്ചും യോഗ്യരാണെന്നും മുരളീധരൻ പറഞ്ഞു.