ചെന്നൈ: വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ പ്രമേയം പാസാക്കി. മുഖ്യമന്ത്രി എം കെ സ്റ്റാലിനാണ് പ്രമേയം അവതരിപ്പിച്ചത്. ശബ്ദ വോട്ടോടെയാണ് പ്രമേയം പാസാക്കിയത്. തമിഴ്‌നാടിന് മുമ്പേ ഏഴ് സംസ്ഥാനങ്ങള്‍ പ്രമേയം പാസാക്കിയരുന്നു. പഞ്ചാബ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, ഡല്‍ഹി, കേരളം, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളാണ് നേരത്തേ നിയമങ്ങള്‍ക്കെതിരെ പ്രമേയം പാസാക്കിയിരുന്നു.
അധികാരത്തിലെത്തും മുമ്പ് തന്നെ ഡി എം കെ കാര്‍ഷിക നിയമങ്ങളെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമങ്ങള്‍ ഉടന്‍ പിന്‍വലിക്കണമെന്നും അന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
കര്‍ഷക വിരുദ്ധ നിയമങ്ങളാണ് കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്നത്. ഇതിനെതിരെ പ്രമേയം പാസാക്കണമെന്നാണ് കര്‍ഷകരുടെ ആഗ്രഹമെന്നും സ്റ്റാലിന്‍ പറഞ്ഞിരുന്നു. പ്രതിഷേധം നടത്തുന്ന കര്‍ഷകരുടെ ആവശ്യം അംഗീകരിച്ച് മൂന്ന് നിയമങ്ങളും പിന്‍വലിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നും സ്റ്റാലിന്‍ ആവശ്യപ്പെട്ടു.