മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികൾക്ക് ജീവപര്യന്തം

മിയാപുർ കൂട്ടബലാത്സംഗക്കേസ് പ്രതികളായ ആറ് പേർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതിന് പുറമെ ഓരോരുത്തരും 20,000 രൂപ പിഴയും അടക്കണം. കേസിലെ മറ്റൊരു പ്രതിയുടെ വിചാരണ ജുവനൈൽ കോടതിയിലാണ് നടക്കുന്നത്.

 

2019ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സുഹൃത്തിനോടൊപ്പം ക്ഷേത്രത്തിൽ പോയി വരികയായിരുന്ന പെൺകുട്ടിയെ മിയാപുർ റയിൽവെ സ്റ്റേഷന് സമീപത്തുള്ള കുറ്റിക്കാട്ടിൽ വച്ച് പ്രതികൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.

റയിൽവെ ട്രാക്കിനരികിൽ ഇരുന്ന് മദ്യപിക്കുകയായിരുന്നു സംഘം. സുഹൃത്തിനെ മർദ്ദിച്ച് കീഴ്പ്പെടുത്തിയ ശേഷം പ്രതികൾ പെൺകുട്ടി ഒളിച്ചിരുന്ന കുറ്റിക്കാട്ടിൽ വച്ച് ബലാത്സംഗത്തിന് ഇരയാക്കി. പെൺകുട്ടിയുടെ സുഹൃത്തിന്റെ പരാതിയിൽ പൊലീസ് കേസെടുക്കുകയായിരുന്നു. കൂട്ടബലാത്സംഗം, വധശ്രമം എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.

.