കഴക്കൂട്ടം-കാരോട് ദേശീയപാതയിൽ ടോൾ പിരിവിനെതിരെ യൂത്ത് കോൺഗ്രസ് പ്രതിഷേധം. ഇതേ തുടർന്ന് ടോൾ പിരിവ് നിർത്തിവെച്ചു. റോഡ് പണി തീരുന്നതിന് മുമ്പ് ടോൾ പിരിക്കുന്നതിനാലാണ് പ്രതിഷേധമെന്ന് യൂത്ത് കോൺഗ്രസ് അറിയിച്ചു
നാളെ മുതൽ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് വിൻസെന്റ് എംഎൽഎ പറഞ്ഞു. എന്നാൽ ഇന്ന് മുതൽ ടോൾ പിരിക്കാൻ ദേശീയപാത അതോറിറ്റി ഉത്തരവിട്ടിരുന്നുവെന്നാണ് കരാർ കമ്പനി പറയുന്നത്.