ഫാത്തിമ തഹ്ലിയക്കെതിരെ നടപടിക്ക് നീക്കം. എം എസ് എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്കെതിരെ പാർട്ടി നടപടിക്ക് നീക്കം. ഹരിത വിഷയത്തില്‍ നടത്തിയ വാർത്താ സമ്മേളനം മുന്‍ നിർത്തിയാണ് മുസ്ലീം ലീഗ് നടപടിക്ക് നീക്കം നടക്കുന്നത്.
ഹരിത മരവിപ്പിച്ചതിന് പിന്നാലെ ഫാത്തിക്കെതിരെ കൂടി നടപടിയെടുക്കുന്നത് പ്രതികൂലമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആരോപിക്കുന്നുണ്ട്. പി കെ നവാസിനെതിരെ നടപടിയെടുക്കുന്നതിനൊപ്പം ഫാത്തിമക്കെതിരെയും നടപടി പ്രഖ്യാപിക്കാന്‍ സാധ്യതയുണ്ട്.
അതേസമയം പി കെ നവാസിനെതിരായ കേസില്‍ ഹരിത നേതാക്കളുടെയും ഫാത്തിമ തഹ്ലിയയുടെയും മൊഴി രേഖപ്പെടുത്തി. ഫാത്തിമ തഹ ലിയ, നജ്മ തബ്ശീറ, ഷംന എന്നിവരുടെ മൊഴിയാണ് രേഖപ്പെടുത്തിയത്.
ചെമ്മങ്ങാട് സി ഐ അനിതാകുമാരിയാണ് എല്ലാവരുടേയും മൊഴി രേഖപ്പെടുത്തിയത്. കേസില്‍ മറ്റു പരാതിക്കാരുടെ മൊഴി ഉടന്‍ രേഖപ്പെടുത്തും.