വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്തേക്ക് സിപിഎം നേതാവ് പി സതീദേവി എത്തുമെന്ന് സൂചന. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇതുസംബന്ധിച്ച ധാരണയായി. ഔദ്യോഗിക പ്രഖ്യാപനം പിന്നീടുണ്ടാകും.
സ്ത്രീവിരുദ്ധ പരാമർശം നടത്തിയതിനെ തുടർന്ന് എം സി ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ സ്ഥാനത്ത് നിന്ന് രാജിവെച്ചിരുന്നു. നിലവിൽ ഈ പദവി ഒഴിഞ്ഞു കിടക്കുകയാണ്.
അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കുന്ന കാര്യം പാർട്ടി സതീദേവിയെ അറിയിച്ചിട്ടുണ്ട്. നിയമപരമായ നടപടികൾ പൂർത്തിയാക്കി ഗവർണറുടെ അനുമതിയോടുകൂടിയാകും പ്രഖ്യാപനമുണ്ടാകുക.