വയനാട് തവിഞ്ഞാലില്‍ മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു
ആന്റിജന്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് കൂടി പനി ലക്ഷണങ്ങള്‍ കണ്ടതോടെ പ്രദേശത്ത് കൂടുതല്‍ ആന്റിജന്‍ പരിശോധനകള്‍ നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.
ഈ മാസം 19ന് നടന്ന മരണാനന്തര ചടങ്ങില്‍ പങ്കെടുത്തവര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പനി ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് പ്രദേശത്തെ എട്ടുപേരില്‍ പരിശോധന നടത്തിയപ്പോഴാണ് ഏഴുപേര്‍ക്കും വൈറസ് ബാധയുണ്ടെന്ന് കണ്ടെത്തിയത്.