ഒളിമ്പിക് ഭാരോദ്വഹനത്തിൽ ഇന്ത്യൻ താരം മീരാബായി ചാനു നേടിയ വെള്ളിമെഡൽ സ്വർണമാകാൻ സാധ്യത.. സ്വർണം നേടിയ ചൈനയുടെ ലോക ഒന്നാം നമ്പർ താരം ഷിഹൂയി ഹൗ ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ടാൽ ചാനുവിന് സ്വർണം ലഭിക്കും.
ഷിഹൂയിയോട് നാട്ടിലേക്ക് തിരിച്ചു പോകരുതെന്ന് നിർദേശം നൽകിയിട്ടുണ്ട്. 49 കിലോഗ്രാം വിഭാഗത്തിൽ 210 കിലോ ഉയർത്തിയാണ് ചൈനീസ് താരം സ്വർണം നേടിയത്. സ്നാച്ചിൽ 87 കിലോയും ക്ലീൻ ആൻഡ് ജെർക്കിൽ 115 കിലോയുമായി 202 കിലോയാണ് മീരാബായി ഉയർത്തിയത്.