ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യയുടെ മെഡൽ പ്രതീക്ഷയായ മേരി കോം വനിതകളുടെ 48 കിലോ വിഭാഗം ബോക്സിംഗിൽ പ്രീ ക്വാർട്ടറിൽ പ്രവേശിച്ചു. ഡൊമനിക്കയുടെ താരത്തെ 4-1ന് പരാജയപ്പെടുത്തിയാണ് മേരി കോം പ്രീ ക്വാർട്ടറിലേക്ക് കടന്നത്്
ലണ്ടൻ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെങ്കല മെഡൽ നേടിയ താരമാണ് മേരി. നിലവിൽ ലോക റാങ്കിംഗിൽ മൂന്നാം സ്ഥാനമാണ് താരത്തിന്. ടോക്യോ ഒളിമ്പിക്സിൽ സ്വർണം ലക്ഷ്യമിട്ടാണ് മേരി കോം ഇറങ്ങുന്നത്. ആറ് തവണ ലോക ചാമ്പ്യൻപട്ടം മേരി കോം കരസ്ഥമാക്കിയിട്ടുണ്ട്