തമിഴ്നാട്ടിൽ രോഗവ്യാപനം അതിരൂക്ഷമായി തുടരുന്നു. ഇന്ന് 6986 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 85 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 3494 ആയി ഉയർന്നു
2,13,723 പേരാണ് സംസ്ഥാനത്ത് ഇതിനോടകം കൊവിഡ് ബാധിതരായത്. 1,56,526 പേർ രോഗമുക്തി നേടി. 53,703 പേരാണ് ചികിത്സയിൽ കഴിയുന്നത്. തിരുച്ചിറപ്പള്ളിയിലെ ബാങ്കിന്റെ ശാഖയിലെ 38 ജീവനക്കാർക്ക് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.
കഴിഞ്ഞ ദിവസം ഇവിടെയുള്ള ഒരു ഉദ്യോഗസ്ഥൻ കൊവിഡ് ബാധിതനായി മരിച്ചിരുന്നു. തുടർന്നാണ് ബാങ്കിൽ റാൻഡം പരിശോധന നടത്തിയത്. അടുത്തുള്ള ദിവസങ്ങളിൽ ബാങ്കിലെത്തിയവർ പരിശോധനകൾക്ക് വിധേയമാകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്.