ആലപ്പുഴയിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കടക്കരപ്പള്ളി സ്വദേശി ഹരികൃഷ്ണയെ(25) ആണ് സഹോദരി ഭർത്താവിന്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടത്. വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിലെ താത്കാലിക നഴ്‌സാണ്്
യുവതിയുടെ സഹോദരി ഭർത്താവ് രതീഷിനെ കാണാനില്ലെന്നും ഇയാൾക്കായുള്ള അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. രതീഷിനെ കാണാനില്ലെന്ന പരാതിയിൽ അന്വേഷണം നടക്കുന്നതിനിടെയാണ് ഹരികൃഷ്ണയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയുടേത് കൊലപാതകമെന്നാണ് സംശയിക്കുന്നത്.