ലക്ഷദ്വീപിൽ താത്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നത് തുടരുന്നു. ടൂറിസം വകുപ്പിലെ 42 താത്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. 151 പേരെ പിരിച്ചുവിടാനുള്ള ഉത്തരവ് കഴിഞ്ഞ ദിവസം ഇറങ്ങിയിരുന്നു. ടൂറിസം, കായിക വകുപ്പിലെ 151 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്
കൊച്ചി അഡ്മിനിസ്‌ട്രേഷൻ ഓഫീസിലെ 27 ജീവനക്കാരും ഇതിൽ ഉൾപ്പെടും. സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം ഭാവി സമരപരിപാടികൾ ആലോചിക്കാൻ സേവ് ലക്ഷദ്വീപ് ഫോറത്തിന്റെ നേതൃത്വത്തിൽ സർവകക്ഷി യോഗം ചേരും.