ഈ വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് യുഎഇ വേദിയാകും. ഇന്ത്യയിലായിരുന്നു ടൂർണമെന്റ് നടക്കേണ്ടിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണ വിധേയമാകാത്തതും മൂന്നാം തരംഗത്തിന്റെ സാധ്യത നിലനിൽക്കുന്നതിനാലുമാണ് വേദി മാറ്റിയതെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി അറിയിച്ചു
വേദി മാറ്റിയ കാര്യം ഔദ്യോഗികമായി ഐസിസിയെ അറിയിച്ചിട്ടുണ്ട്. ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ടൂർണമെന്റ് നടക്കുക. നേരത്തെ വേദി മാറ്റം സംബന്ധിച്ച തീരുമാനമെടുക്കാൻ ബിസിസിഐക്ക് നാല് ആഴ്ച്ചത്തെ സമയം ഐസിസി നൽകിയിരുന്നു.
ഐപിഎല്ലിൽ ബാക്കിയുള്ള മത്സരങ്ങൾക്ക് വേദിയാകുന്നതും യുഎഇ ആണ്. സെപ്റ്റംബർ മാസത്തിലാണ് ഐപിൽ നടക്കുക. ഇതിന് പിന്നാലെ ടി20 ലോകകപ്പും നടക്കും.