24 മണിക്കൂറിനിടെ രാജ്യത്ത് 62,224 പേർക്ക് കൂടി കൊവിഡ്; 2542 പേർ മരിച്ചു

 

രാജ്യത്ത് കൊവിഡ് രണ്ടാംതരംഗത്തിന്റെ രൂക്ഷതയിൽ ആശ്വാസകരമായ കുറവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,224 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 2542 പേർ ഒരു ദിവസത്തിനിടെ കൊവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു

1,07,628 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തി നേടിയത്. രാജ്യത്ത് ഇതുവരെ 2,96,33,105 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 3,79,573 പേർ മരണത്തിന് കീഴടങ്ങി. 2,83,88,100 പേർ രോഗമുക്തി നേടി

നിലവിൽ 8,65,432 പേരാണ് ചികിത്സയിൽ കഴിയുന്നത്. അതേസമയം രാജ്യത്ത് ഇതിനോടകം 26.19 കോടി പേർക്ക് കൊവിഡ് വാക്‌സിൻ നൽകിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.