തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റീവിറ്റി നിരക്ക് കുറയുന്നതായി ആരോഗ്യ വകുപ്പ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറഞ്ഞ സാഹചര്യത്തില്‍ ബുധനാഴ്ചയ്ക്ക് ശേഷം ലോക്ക് ടൗണിൽ വലിയ ഇളവുകള്‍ നല്കാന് സാധ്യതയുണ്ട്. ഇന്നലെ ടിപിആര്‍ 12 ല്‍ എത്തിയിരുന്നു. നിലവില്‍ ജൂണ്‍ 16 വരെയാണ് കേരളത്തില്‍ ലോക് ഡൗണ്‍ നീട്ടിയിരിക്കുന്നത്. ടെസ്റ്റ് പൊസിറ്റിവിറ്റി റേറ്റ് പത്ത് ശതമാനത്തിനും താഴെ വന്നാല്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കാം എന്നാണ് ആരോഗ്യവിദഗ്ദ്ധരുടെ നിലപാട്.
എന്നാൽ ഇന്നും സംസ്ഥാനത്ത് കര്‍ശന നിയന്ത്രണം തുടരും. ഇന്നലെയും ലോക്ക്ഡൗണ്‍ കര്‍ശനമായിരുന്നു. നിലവില്‍ ഹോട്ടലുകളില്‍ നിന്ന് ഓണ്‍ലൈന്‍ ഓര്‍ഡര്‍ മാത്രമാവും അനുവദിക്കുക. പഴം, പച്ചക്കറി, മീന്‍, മാംസം തുടങ്ങി അവശ്യ വസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് ഇന്ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെ തുറക്കാം. ലോക്ക്ഡൗണ്‍ ചട്ടലംഘനത്തിനങ്ങളുടെ പേരില്‍ സംസ്ഥാനത്ത് ഇന്നലെ മാത്രം 2000 പേര് അറസ്റ്റിലായി. 5000 പേര്‍ക്കെതിരെ കേസെടുത്തു.