കുഴൽപ്പണ കേസിൽ ബിജെപി തൃശ്ശൂർ ജില്ലാ നേതാക്കൾക്ക് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയതിന് പിന്നാലെ ഒബിസി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് റിഷി പൽപ്പുവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ് പൽപ്പുവിനെ പുറത്താക്കിയ കാര്യം അറിയിച്ചത്. പാർട്ടി വിരുദ്ധ പ്രവർത്തനം നടത്തിയെന്നാണ് സുരേന്ദ്രൻ പറയുന്നത്.
കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് ജില്ലാ നേതാക്കൾക്കെതിരെ സമൂഹ മാധ്യമത്തിൽ റിഷി പൽപ്പു പോസ്റ്റിട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. അതേസമയം ബിജെപി നേതാവ് വധഭീഷണി മുഴക്കിയെന്ന് ആരോപിച്ച് റിഷി പൽപ്പു പോലീസിൽ പരാതി നൽകി. തൃശ്ശൂർ ജില്ലാ ജനറൽ സെക്രട്ടറി കെ ആർ ഹരി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി