മുംബൈ ബാർജ് അപകടത്തിൽ വയനാട് കൽപറ്റ സ്വദേശിയും മരിച്ചു

ടൗട്ടേ ചുഴലിക്കാറ്റിൽ മുംബൈ തീരത്ത് ബാർജ് മുങ്ങിയുണ്ടായ അപകടത്തിൽ മരിച്ചവരിൽ മലയാളിയും. വയനാട് പള്ളിക്കുന്ന് ഏച്ചോം സ്വദേശി ജോമിഷ് ജോസഫാണ്(35) മരിച്ചത്. ബോസ്റ്റഡ് കൺട്രോൾ ആൻഡ് ഇലക്ട്രിക്കൽസിലെ ജീവനക്കാരനായിരുന്നു.

37 പേരാണ് അപകടത്തിൽ മരിച്ചത്. ഇനി 38 പേരെ കൂടി കണ്ടെത്താനുണ്ട്. 186 പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിരുന്നു.