കോവിഡ് രണ്ടാം തരംഗം രൂക്ഷമായ സാഹചര്യത്തില്‍ സംസ്ഥാനത്ത് ഇന്നും ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ തുടരും. പൊലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണ് സംസ്ഥാനത്തുടനീളം. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങിയവരില്‍ നിന്ന് പൊലീസ് പിഴ ഈടാക്കുന്നുണ്ട്.
നിയന്ത്രണങ്ങളോട് പൊതുവെ ജനം അനുകൂലമായാണു പ്രതികരിക്കുന്നത്. അവശ്യമേഖകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ യാത്ര ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചാണു പൊലീസ് അനുവദിക്കുന്നത്. മറ്റ് അത്യാവശ്യ കാര്യങ്ങള്‍ക്കു പുറത്തിറങ്ങിയവരുടെ യാത്ര രേഖകളുടെ അടിസ്ഥാനത്തിലും അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ച് യാത്രചെയ്യാന്‍ കഴിയും.