തിരുവനന്തപുരത്ത് കെ എസ് ആർ ടി സി ബസും ലോറിയും കൂട്ടിയിടിച്ച് 21 പേർക്ക് പരുക്ക്

 

തിരുവനന്തപുരം വെമ്പായത്ത് കെ എസ് ആർ ടി സി ബസും ലോറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 21 പേർക്ക് പരുക്കേറ്റു. കിളിമാനൂരിൽ നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന ബസും വെഞ്ഞാറുമ്മൂട് ഭാഗത്തേക്ക് പോകുകയായിരുന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം