കർണാടക മുൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ്

 

ജനതാദൾ എസ് നേതാവും കർണാടക മുൻ മുഖ്യമന്ത്രിയുമായ എച്ച് ഡി കുമാരസ്വാമിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ വഴി അദ്ദേഹം തന്നെയാണ് ഇക്കാര്യം അറിയിച്ചത്

അടുത്ത ദിവസങ്ങളിൽ താനുമായി സമ്പർക്കം പുലർത്തിയവർ പരിശോധനക്ക് തയ്യാറാകണമെന്ന് കുമാരാസ്വാമി ആവശ്യപ്പെട്ടു

നേരത്തെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പക്ക് രണ്ടാംതവണയും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ബംഗളുരൂവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ് യെദ്യൂരപ്പ