ഐഎസ്ആർഒ ചാരക്കേസ് സിബിഐ അന്വേഷിക്കും; മൂന്ന് മാസത്തിനുള്ളിൽ റിപ്പോർട്ട് നൽകണമെന്ന് സുപ്രീം കോടതി

 

ഐഎസ്ആർഒ ഗൂഢാലോചന കേസ് സിബിഐ അന്വേഷിക്കും. ജസ്റ്റിസ് ഡി കെ ജെയിൻ സമിതിയുടെ റിപ്പോർട്ട് സിബിഐക്ക് കൈമാറാൻ സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് എഎം ഖാൻവിൽക്കർ അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

മൂന്ന് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കാനാണ് സിബിഐക്ക് നിർദേശം. രണ്ടര വർഷത്തെ അന്വേഷണത്തിനൊടുവിലാണ് ജസ്റ്റിസ് ഡി കെ ജെയിൻ കമ്മീഷൻ മുദ്ര വെച്ച കവറിൽ റിപ്പോർട്ട് സമർപ്പിച്ചത്. ഇതിന്റെ ഉള്ളടക്കം സുപ്രീം കോടതി പുറത്തുവിടുമോയെന്നാണ് ഇനി അറിയാനുള്ളത്.

നമ്പി നാരായണനെ ചാരക്കേസിൽ കുടുക്കിയവരുടെ പേരുകൾ തുറന്ന കോടതിയിൽ പുറത്തുവിട്ടാൽ കേന്ദ്രസർക്കാർ നിലപാട് നിർണായകമാകും. മുൻ ഡിജിപി സിബി മാത്യൂസ്, റിട്ട. എസ് പിമാരായ കെ കെ ജോഷ്വ, എസ് വിജയൻ, ഐബി ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെതിരെയായിരുന്നു നമ്പി നാരായണന്റെ ആരോപണങ്ങൾ