കോഴിക്കോട് ബാലുശ്ശേരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ കയ്യേറ്റത്തിനിടെ ഒരാൾ മരിച്ചു

 

കോഴിക്കോട് ബാലുശ്ശേരിയിൽ സുഹൃത്തുകൾ തമ്മിലുണ്ടായ സംഘർഷത്തിനിടെ യുവാവ് മരിച്ചു. വിഷു ആഘോഷത്തിനിടെയാണ് സുഹൃത്തുക്കൾ തമ്മിൽ സംഘർഷമുണ്ടായത്. ബാലുശ്ശേരി നമ്പിടിപ്പറമ്പത്ത് അജീഷാണ്(47)മരിച്ചത്. ഇയാൾ ഹൃദ്രോഗിയായിരുന്നു. മരണകാരണം പോസ്റ്റുമോർട്ടത്തിന് ശേഷമേ പറയാനാകൂവെന്ന് പോലീസ് അറിയിച്ചു