കളിച്ചുകൊണ്ടിരിക്കെ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മ​​രി​​ച്ചു

കു​​റ്റ്യാ​​ടി: കാ​​യ​​ക്കൊ​​ടി​​യി​​ല്‍ ഒ​​ന്ന​​ര വ​​യ​​സ്സു​​കാ​​ര​​ന്‍ ബ​​ക്ക​​റ്റി​​ലെ വെ​​ള്ള​​ത്തി​​ല്‍ വീ​​ണ് മു​​ങ്ങി മ​​രി​​ച്ചു. നെ​​ല്ലി​​യു​​ള്ള​​തി​​ല്‍ ല​​ത്തീ​​ഫി​‍െന്‍റ​​യും സ​​മീ​​റ​​യു​​ടെ​​യും മ​​ക​​ന്‍ ആ​​ദം ഐ​​ബ​​ക്കാ​​ണ് വീ​​ട്ടു​​മു​​റ്റ​​ത്ത് ക​​ളി​​ച്ചു കൊ​​ണ്ടി​​രി​​ക്കെ ബ​​ക്ക​​റ്റി​​ല്‍ സം​​ഭ​​രി​​ച്ചു വെ​​ച്ച വെ​​ള്ള​​ത്തി​​ല്‍ വീ​​ണ​​ത്. കു​​ഞ്ഞി​‍െന്‍റ സ​​മീ​​പ​​ത്തു ത​​ന്നെ​​യു​​ണ്ടാ​​യി​​രു​​ന്ന മാ​​താ​​വ് അ​​ത്യാ​​വ​​ശ്യ​​ത്തി​​ന് മ​​റ്റൊ​​രു ഭാ​​ഗ​േ​​ത്ത​​ക്ക്​ തി​​രി​​ഞ്ഞ​​പ്പോ​​ഴാ​​ണ് അ​​പ​​ക​​ടം.

ബ​​ക്ക​​റ്റി​​ന​​ടു​​ത്തേ​​ക്ക് നീ​​ങ്ങി​​യ കു​​ഞ്ഞ് ത​​ല​​കു​​ത്തി വീ​​ഴു​​ക​​യാ​​യി​​രു​​ന്നു.

ഉ​​ട​​ന്‍ പു​​റ​​ത്തെ​​ടു​​ത്ത് കു​​റ്റ്യാ​​ടി ഗ​​വ.​​ആ​​ശു​​പ​​ത്രി​​യി​​ല്‍ എ​​ത്തി​​ച്ചെ​​ങ്കി​​ലും മ​​രി​​ച്ചു. പോ​​സ്​​​റ്റ്​​​മോ​​ര്‍​​ട്ട​​ത്തി​​ന് മൃ​​ത​​ദേ​​ഹം കോ​​ഴി​​ക്കോ​​ട് മെ​​ഡി​​ക്ക​​ല്‍ കോ​​ള​​ജി​​ലേ​​ക്ക​​യ​​ച്ചു.

തി​​ങ്ക​​ളാ​​ഴ്ച ഉ​​ച്ച​​ക്ക് കാ​​യ​​ക്കൊ​​ടി ജു​​മാ​​സ്ജി​​ദ് ഖ​​ബ​​ര്‍​​സ്ഥാ​​നി​​ല്‍ ഖ​​ബ​​റ​​ട​​ക്കും. സ​​ഹോ​​ദ​​ര​​ങ്ങ​​ള്‍: അ​​ന്‍​​സി​​ല്‍, മു​​ഹ​​മ്മ​​ദ് അ​​ന്‍​​ഷി​​ഫ്, അ​​ഹ​​മ്മ​​ദ് അ​​ദ്നാ​​ന്‍