സ്വർണക്കടത്ത് കേസിലെ മൂന്നാം പ്രതിയെ ദുബൈ പോലീസ് അറസ്റ്റ് ചെയ്തു. റാഷിദിയ പോലീസ് മൂന്ന് ദിവസം മുമ്പാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളുടെ പ്രാഥമിക ചോദ്യം ചെയ്യൽ പൂർത്തിയായി.
ഫൈസൽ ഫരീദ് ചെയ്തത് ഗുരുതര കുറ്റകൃത്യമാണെന്ന് ദുബൈ പോലീസ് പറയുന്നു. ഇയാളെ നാട് കടത്തും. ഇതിന് മുമ്പായി നിർണായക വിവരങ്ങൾ പോലീസ് തേടും. ഫൈസലിനെ നാളെ ഇന്ത്യക്ക് കൈമാറുമെന്നാണ് അറിയുന്നത്.
അതേസമയം സ്വർണക്കടത്ത് കേസിൽ യുഎഇ കോൺസുലേറ്റിന് പങ്കില്ലെന്ന് ദുബൈ പോലീസ് അറിയിച്ചു. വ്യാജ സീൽ ഉപയോഗിച്ചാണ് ഇയാൾ നയതന്ത്ര ബാഗേജ് അയച്ചതെന്നും പോലീസ് പറയുന്നു.