സന്ദീപ് നായരുടെ വെളിപ്പെടുത്തൽ: മറുപടി നൽകാൻ കൂടുതൽ സമയം തേടി ഇ ഡി

സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കും പങ്കുണ്ടെന്ന തരത്തിൽ മൊഴി നൽകാൻ ഇ ഡി ഉദ്യോഗസ്ഥർ സമ്മർദം ചെലുത്തിയെന്ന സന്ദീപ് നായരുടെ പരാതിയിൽ മറുപടി നൽകാൻ ഇ ഡി കൂടുതൽ സമയം ആവശ്യപ്പെട്ടു. ഈ മാസം 30ന് വിശദമായ മറുപടി നൽകാമെന്ന് ഇ ഡി കോടതിയെ അറിയിച്ചു

ഉന്നതരുടെ പേര് പറയാൻ ഇഡി നിർബന്ധിച്ചുവെന്നും സന്ദീപ് കോടതിക്ക് കത്തയച്ചതിൽ ഗൂഢാലോചനയുണ്ടെന്നും ഇ ഡി പറയുന്നു. കസ്റ്റഡിയിലുള്ളപ്പോൾ സന്ദീപ് നായർക്ക് പരാതി ഉന്നയിച്ചില്ലായിരുന്നു. ഇപ്പോഴത്തെ പരാതി കേസ് അട്ടിമറിക്കാനുള്ള നീക്കമാണെന്നും ഇഡി പറഞ്ഞു.