Headlines

തലശ്ശേരിയിലും ഗുരുവായൂരിലും വോട്ട് വേണ്ടെന്ന് പറയാന്‍ കഴിയില്ല: രമേശ് ചെന്നിത്തല

നിയമസഭാ തെരഞ്ഞെടുപ്പിൽ ഗുരുവായൂരിലും തലശ്ശേരിയിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരുടെയും വോട്ട് വേണ്ടെന്ന് പറയാൻ കഴിയില്ല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്മക സമീപനാണ്.

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപിക്ക് സ്ഥാനാർഥികളില്ല. ഇരുസ്ഥലത്തും ബിജെപി സ്ഥാനാർഥികളുടെ നാമനിർദേശ പത്രിക തള്ളിയിരുന്നു.