നിയമസഭാ തെരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കില്ലെന്ന് കെ സുധാകരൻ. ഇത് ഹൈക്കമാൻഡ് തീരുമാനമാണെന്നും സുധാകരൻ പറഞ്ഞു. കെ മുരളീധരന് നിയമസഭയിലേക്ക് മത്സരിക്കാൻ ഹൈക്കമാൻഡ് ഇളവ് നൽകിയെന്ന വാർത്തകളോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ
കോൺഗ്രസിന്റെ സ്ഥാനാർഥി നിർണയം നാല് ദിവസത്തിനകം പൂർത്തിയാകും. പാലക്കാട് സീറ്റിൽ വിമതനായി മത്സരിക്കാനൊരുങ്ങുന്ന എ വി ഗോപിനാഥുമായി സംസാരിക്കും. കണ്ണൂർ സീറ്റ് മുസ്ലിം ലീഗിന് വിട്ടു കൊടുക്കുന്ന കാര്യം പാർട്ടിയുടെ മുന്നിലില്ലെന്നും സുധാകരൻ പറഞ്ഞു.