ഇന്നലെ അന്തരിച്ച കോങ്ങാട് എംഎൽഎ കെ വി വിജയദാസിന് അന്ത്യാഭിവാദ്യം നൽകി നാട്. മൃതദേഹം പാലക്കാട് എലപ്പുള്ളിയിലെ വീട്ടിൽ എത്തിച്ചു. വീട്ടിൽ നിന്നും എലപ്പുള്ളി ഗവ. സ്‌കൂളിൽ പൊതുദർശനത്തിന് വെക്കും.
9 മണിയോടെ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ എത്തിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ അന്തിമോപചാരം അർപ്പിക്കാൻ ഇവിടെ എത്തും. തുടർന്ന് 11 മണിക്ക് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടക്കും
രണ്ട് തവണ കോങ്ങാട് മണ്ഡലത്തെ പ്രതിനിധീകരിച്ച എംഎൽഎയാണ് വിജയദാസ്. നിയമസഭാ തെരഞ്ഞെടുപ്പിന് സംസ്ഥാനം വീണ്ടുമൊരുങ്ങുമ്പോഴാണ് അദ്ദേഹത്തിന്റെ വിയോഗം. കെ.എസ്.വൈ.എഫിലൂടെയാണ് പൊതുരംഗത്ത് എത്തിയത്. സിപിഎം എലപ്പുള്ളി ലോക്കൽ സെക്രട്ടറി, പുതുശ്ശേരി എരിയാ സെക്രട്ടറി, പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എന്നിങ്ങനെ പ്രവർത്തിച്ചു.