ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് യുവാവിനെ കുത്തിക്കൊന്നു

കാരൂര്‍: ഉയര്‍ന്ന ജാതിക്കാരിയെ പ്രണയിച്ചതിന് തമിഴ്‌നാട്ടില്‍ 22കാരനെ കുത്തിക്കൊലപ്പെടുത്തി. കരൂരിലെ കല്യാണ പശുപതീശ്വരര്‍ ക്ഷേത്രത്തിന് മുന്നില്‍ ബുധനാഴ്ചയാണ് സംഭവം. കാമരാജപുരത്തെ ജയറാമിന്റെ മകന്‍ ഹരിഹരന്‍ ആണ് കൊല്ലപ്പെട്ടത്. ഇയാള്‍ കരൂരില്‍ ബാര്‍ബര്‍ ആയി ജോലി ചെയ്യുകയായിരുന്നു.

രണ്ട് വര്‍ഷമായി പ്രദേശവാസിയായ ഒരു യുവതിയുമായി ഹരിഹരന്‍ പ്രണയത്തിലായിരുന്നു. ഇരു ജാതിയില്‍ നിന്നുള്ള ഇവരുടെ ബന്ധം യുവതിയുടെ വീട്ടുകാര്‍ അംഗീകരിച്ചിരുന്നില്ല. രണ്ടാഴ്ച മുമ്പ് യുവതി ഹരിഹരനുമായി സംസാരിക്കുന്നത് അവസാനിപ്പിച്ചിരുന്നതായി പോലീസ് പറഞ്ഞു. ഹരിഹരന്‍ തുടര്‍ന്നും ബന്ധപ്പെടാന്‍ പലതവണ ശ്രമിച്ചിരുന്നു. സംസാരിച്ച് പ്രശ്‌നം പരിഹരിക്കാമെന്നു പറഞ്ഞാണ് ഹരിഹരനെ യുവതിയുടെ ബന്ധുക്കള്‍ പശുപതീശ്വരര്‍ ക്ഷേത്രത്തിനു സമീപത്തേക്ക് എത്തിച്ചത്.