കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിൽ തീരുമാനം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വിട്ടു. നിയമം നടപ്പാക്കുന്നത് മരവിപ്പിക്കാനാകുമോയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പരിശോധിക്കും. താങ്ങുവിലക്ക് നിയമസംരക്ഷണത്തിന് ഭരണഘടന വിദഗ്ധരുടെ സമിതിയാകാമെന്നാണ് സർക്കാർ കരുതുന്നത്. ഇത് കർഷക സംഘടനകളും ചർച്ച ചെയ്യും
സമരം മുപ്പത്തിയാറാം ദിവസത്തിലേക്ക് കടക്കുമ്പോഴാണ് കേന്ദ്രം സമവായത്തിനൊരുങ്ങുന്നത്. ഇന്നലെ കർഷക സംഘടനകളുമായി കേന്ദ്രം നടത്തിയ ആറാമത്തെ യോഗത്തിലും തീരുമാനമായിരുന്നില്ല. വൈദ്യുതി നിയന്ത്രണ ബിൽ പിൻവലിക്കുക, വയൽ അവശിഷ്ടങ്ങൾ കത്തിക്കുന്നതിനെതിരായ നടപടി റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങൾ കേന്ദ്രം അംഗീകരിച്ചിരുന്നു
നിയമങ്ങൾ പിൻവലിക്കുന്ന കാര്യത്തിലും താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമത്തിന്റെ കാര്യത്തിലും കൂടുതൽ ചർച്ച ജനുവരി 4ന് നടക്കും. നിയമം പിൻവലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കർഷക സംഘടനകൾ ഇന്നലെ നടന്ന ചർച്ചയിലും ആവർത്തിച്ചിരുന്നു.