കരിപ്പൂരില്‍ വന്‍ സ്വര്‍ണവേട്ട. ഒന്നരകോടി രൂപയുടെ സ്വര്‍ണമാണ് വിമാനത്താവളത്തില്‍ പിടികൂടിയത്. വിദേശത്ത് നിന്നെത്തിയ മൂന്ന് യാത്രക്കാരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്.കസ്റ്റംസിന്റെ രഹസ്യാന്വേഷണ വിഭാഗമാണ് സ്വര്‍ണം പിടിച്ചെടുത്തത്. മലപ്പുറം തേഞ്ഞിപ്പാലം സ്വദേശി ടി പി ജിഷാര്‍, കോടഞ്ചേരി സ്വദേശി അബ്ദുല്‍ ജലീല്‍, കൊടുവള്ളി സ്വദേശി മുഹമ്മദ് റിയാസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം കണ്ടെടുത്തത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലും മിശ്രിത രൂപത്തിലുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
The Best Online Portal in Malayalam