ബംഗ്ലാദേശ് യുവ ക്രിക്കറ്റ് താരത്തെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ബംഗ്ലാദേശ് മുന്‍ അണ്ടര്‍ 19 താരം മുഹമ്മദ് സൊസിബ് ആണ് ജീവനൊടുക്കിയത്. 21 വയസായിരുന്നു. വീട്ടിലെ കിടപ്പു മുറിയുടെ സീലങില് തൂങ്ങിയ നിലയിലാണ് കണ്ടത്. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നടത്തുന്ന ബംഗബന്ധു ടി20 ടൂര്‍ണമെന്റിനുള്ള ടീമില്‍ ഇടം ലഭിക്കാത്തതിനെ തുടര്‍ന്നാണ് മുഹമ്മദ് സൊസിബ് ആത്മഹത്യ ചെയ്തത്.
ബംഗബന്ധു ടി20 ഏതെങ്കിലുമൊരു ടീമില്‍ സ്ഥാനം ലഭിക്കുമെന്നായിരുന്നു സോസിബിന്റെ പ്രതീക്ഷ. എന്നാല്‍ ടീം സെലക്ഷന് കഴിഞ്ഞപ്പോള്‍ താരം ഒരു ടീമിലും ഉള്‍പ്പെട്ടിരുന്നില്ല. ഇതിനെ തുടര്‍ന്നുണ്ടായ നിരാശയില്‍ ജിവനൊടുക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.