സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കസ്റ്റംസും പരിശോധന നടത്തുമെന്ന് റിപ്പോർട്ട്. ബിനീഷ് കോടിയേരി ബംഗളൂരു ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ സാഹചര്യത്തിലാണ് പരിശോധന
പരിശോധനക്കായി ബംഗളൂരുവിൽ നിന്നും എട്ടംഗ സംഘം തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ബിനീഷിനെ ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം കേരളത്തിലെത്തിയതെന്നാണ് സൂചന
കോടിയേരിയുടെ വീട് അടക്കം തിരുവനന്തപുരത്തെ വിവിധയിടങ്ങളിൽ പരിശോധന നടക്കും. മയക്കുമരുന്ന് ഇടപാടുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന കാർ പാലസ് എന്ന സ്ഥാപനത്തിലും പരിശോധന നടത്തും.