ദേവ്ദത്തിനും കോഹ്ലിക്കും അർധ സെഞ്ച്വറി; രാജസ്ഥാനെതിരെ ബാംഗ്ലൂരിന് തകർപ്പൻ ജയം

ഐപിഎല്ലിൽ ഇന്ന് നടന്ന ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസിനെതിരെ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്‌സിന് വമ്പൻ ജയം. എട്ട് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്‌സ് ജയം പിടിച്ചെടുത്തത്. വിജയലക്ഷ്യമായ 155 റൺസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ ബാംഗ്ലൂർ മറികടന്നു

 

മലയാളി താരം ദേവ്ദത്തിന്റെയും നായകൻ വിരാട് കോഹ്ലിയുടെയും അർധ സെഞ്ച്വറികളാണ് ബാംഗ്ലൂരിനെ ജയത്തിലേക്ക് എത്തിച്ചത്. ദേവ്ദത്ത് 45 പന്തിൽ ആറ് ഫോറും ഒരു സിക്‌സും ഉൾപ്പെടെ 63 റൺസെടുത്തു. ഫിഞ്ച് 8 റൺസിന് പുറത്തായി. മത്സരം അവസാനിക്കുമ്പോൾ 53 പന്തിൽ 72 റൺസുമായി നായകൻ കോഹ്ലിയും 12 റൺസുമായി എ ബി ഡിവില്ലിയേഴ്‌സും പുറത്താകാതെ നിന്നു

 

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 6 വിക്കറ്റ് നഷ്ടത്തിൽ 154 റൺസാണ് എടുത്തത്. ലോംറർ 47, ബട്‌ലർ 22, ഉത്തപ്പ 17, ആർച്ചർ 16 റൺസെടുത്തു. സ്മിത്ത് 5 റൺസിനും സഞ്ജു നാല് റൺസിനും പുറത്തായി