ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് ഇന്ന് സൺ റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. അബുദാബി സ്റ്റേഡിയത്തിലാണ് മത്സരം. രണ്ട് ടീമുകളും ആദ്യ മത്സരം പരാജയപ്പെട്ടിരുന്നു. ആദ്യ വിജയം നേടിയാണ് ഹൈദരാബാദും കൊൽക്കത്തയും ഇന്നിറങ്ങുന്നത്.
ടോസ് നേടിയ സൺ റൈസേഴ്‌സ് ആദ്യം ബാറ്റ് ചെയ്യാനുള്ള തീരുമാനമെടുത്തു. കെയ്ൻ വില്യംസൺ പരുക്കിനെ തുടർന്ന് കളിക്കിറങ്ങാത്തത് ഹൈദരാബാദിന് തിരിച്ചടിയാണ്. ഡേവിഡ് വാർണറാണ് സൺ റൈസേഴ്‌സിനെ നയിക്കുന്നത്. ദിനേശ് കാർത്തിക്കിന്റെ നേതൃത്വത്തിലാണ് കൊൽക്കത്ത ഇറങ്ങുന്നത്
സൺ റൈസേഴ്‌സ് ടീം: ഡേവിഡ് വാർണർ, ജോണി ബെയിർസ്‌റ്റോ, മനീഷ് പാണ്ഡെ, പ്രിയം ഗാർഗ്, വൃദ്ധിമാൻ സാഹ, അഭിഷേക് ശർമ, മുഹമ്മദ് നബി, റാഷിദ് ഖാൻ, ഭുവനേശ്വർ കുമാർ, ടി നടരാജൻ, സന്ദീപ് ശർമ
കൊൽക്കത്ത ടീം: ശുഭ്മാൻ ഗിൽ, സുനിൽ നരൈൻ, ദിനേശ് കാർത്തിക്, നിതീഷ് റാണ, ഇയാൻ മോർഗൻ, ആന്ദ്ര റസ്സൽ, പാറ്റ് കമ്മിൻസ്, ശിവം മാവി, കുൽദീപ് യാദവ്, കമലേഷ് നാഗർകോടി, വരുൺ ചക്രവർത്തി