പാലാരിവട്ടം പാലം നിർമാണത്തിൽ തന്റെ കൈകൾ ശുദ്ധമെന്ന് മുൻമന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ്. തന്നെ കുടുക്കാൻ ആസൂത്രിതമായി ശ്രമം നടക്കുന്നു. താൻ സാമ്പത്തികമായി നേട്ടമുണ്ടാക്കിയിട്ടില്ല. തകരാറുണ്ടായാൽ ആരാണ് ഉത്തരവാദിയെന്നും ആരാണ് പ്രശ്‌നം പരിഹരിക്കേണ്ടതെന്നും നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
കരാറുകാരനാണ് തകരാറുകളുടെ ബാധ്യത. അതുകൊണ്ട് തന്നെ പാലം നിർമാണവുമായി ബന്ധപ്പെട്ട് സർക്കാരിന് നഷ്ടമുണ്ടാക്കിയിട്ടില്ല. പാലം പുതുക്കി പണിയാൻ സുപ്രീം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണ് ഇബ്രാഹിംകുഞ്ഞിന്റെ പ്രതികരണം.
തന്നെ കുടുക്കാൻ ചിലർ ശ്രമിച്ചു. അതിന്റെ ഭാഗമായാണ് വിവാദങ്ങളുണ്ടായത്. അഴിമതിയുണ്ടായാലും ഇല്ലെങ്കിലും പാലം നിർമാണവുമായി ബന്ധപ്പെട്ട് ക്രമക്കേട് നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.