Headlines

തിരഞ്ഞെടുപ്പ് കമ്മിഷനിലെ ഭിന്നത: പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തെറ്റെന്ന് ബിജെപി

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയെന്ന റിപ്പോർട്ടിന് പിന്നാലെ കേന്ദ്ര സർക്കാരിനും ഗ്യാനേഷ് കുമാറിനും എതിരെ വിമർശനം ശക്‌തം. പ്രതിപക്ഷ വിമർശനങ്ങളെ തള്ളി ബിജെപി രംഗത്തെത്തി. പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെല്ലാം തെറ്റ് എന്നാണ് ബിജെപി വാദം. വോട്ട് കൊള്ള ആരോപണത്തിൽ നിന്നും പ്രതിപക്ഷം പുറത്തു വരണമെന്നാണ് ബിജെപി പ്രതികരണം.

അതേസമയം തിരഞ്ഞെടുപ്പ് കമ്മിഷനിൽ ഭിന്നതയെന്ന റിപ്പോർട്ടിൽ കേന്ദ്രത്തെ കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം. പ്രധാനമന്ത്രി രാജ്യത്തോട് മറുപടി പറയണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ആവശ്യപ്പെട്ടു. ബിജെപിയും ആർഎസ്എസും തിരഞ്ഞെടുപ്പ് കമ്മിഷനും ചേർന്ന് രാജ്യദ്രോഹക്കുറ്റമാണ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം നടന്നു.

ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്ത് ജയിലിലടയ്ക്കണമെന്ന് ആം ആദ്മി പാർട്ടിയും ഗ്യാനേഷ് കുമാർ ഇന്ത്യയുടെ ശത്രുവെന്നാണ് കോക്രോച്ച് ജനതാ പാർട്ടിയുടെ പ്രതികരിച്ചു. ബംഗാളിൽ വീണ്ടും തിരഞ്ഞെടുപ്പ് നടത്തണമെന്ന് മമതാ ബാനർജി ആവശ്യം ഉന്നയിച്ചു. വിഷയത്തിൽ തുടർസമര പരിപാടികൾ തീരുമാനിക്കാൻ ഇന്ത്യാ സഖ്യം ഉടൻ യോഗം ചേർന്നേക്കും.