Headlines

കരുവാറ്റ കൊലപാതകം: തെളിവെടുപ്പിൽ കയ്യുറയും വസ്ത്രങ്ങളും കണ്ടെത്തി; കുട്ടികളുമായി തെളിവെടുപ്പ് അപൂർവം

ആലപ്പുഴ∙ ഹരിപ്പാട് കരുവാറ്റയിൽ അറുപത്തേഴുകാരനെ കൊലപ്പെടുത്തി പണവും സ്വർണവും മോഷ്ടിച്ച കേസിൽ കുറ്റാരോപിതരായ മൂന്ന് ആൺകുട്ടികളുടെ തെളിവെടുപ്പ് പൊലീസ് അതീവരഹസ്യമായി പൂർത്തിയാക്കി. പ്രായപൂർത്തിയാകാത്തവരെ ഉപയോഗിച്ച് ഒരു കേസിൽ തെളിവെടുക്കുന്നത് സംസ്ഥാനത്ത് ആദ്യമാണെന്നു നിയമവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കുട്ടികളെ ഒരുമിച്ചു കൊണ്ടുപോകരുതെന്നു കോടതി നിർദേശിച്ചതിനാൽ മൂന്നു ദിവസങ്ങളിലായാണു തെളിവെടുപ്പ് നടത്തിയത്. ഇന്നലെ വൈകിട്ടോടെ പൂർത്തിയായി. കൊലപാതകം നടന്ന വാടകവീട്, കുറ്റാരോപിതർ സംഭവദിവസം എത്തിയെന്നു പറയുന്ന ഹരിപ്പാട്, പരവൂർ റെയിൽവേ സ്റ്റേഷനുകൾ, ഹരിപ്പാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്, ഹരിപ്പാടുള്ള രണ്ടു ഹോട്ടലുകൾ,…

Read More

കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു: ചികിത്സപ്പിഴവെന്ന് ബന്ധുക്കൾ

ചങ്ങനാശേരി /തിരുവല്ല ∙ കയ്യിലെ കൊഴുപ്പുനീക്കൽ ശസ്ത്രക്രിയയ്ക്ക് പിന്നാലെ ഗുരുതരാവസ്ഥയിലായ യുവതി മരിച്ചു. വെങ്കോട്ട മുണ്ടുകുഴി പുതുപ്പറമ്പിൽ വി.ജി.വിദ്യ (45) ആണ് മരിച്ചത്. തിരുവല്ലയിലെ സ്വകാര്യ ക്ലിനിക്കൽ നടത്തിയ ശസ്ത്രക്രിയയിലുണ്ടായ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് ബന്ധുക്കൾ തിരുവല്ലാ പൊലീസിൽ പരാതി നൽകി. 16നാണ് കയ്യിലെ കൊഴുപ്പ് നീക്കുന്നതിന് ശസ്ത്രക്രിയ നടത്തിയത്. എന്നാൽ, ശസ്ത്രക്രിയയ്ക്ക് പിന്നാലെ വിദ്യയുടെ ആരോഗ്യസ്ഥിതി ഗുരുതരമായതിനെത്തുടർന്ന് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്നലെ രാത്രി മരിച്ചു. എന്നാൽ, ചികിത്സയിൽ പിഴവ്…

Read More

ഇറാൻ എന്നും പശ്ചിമേഷ്യയുടെ ഭീഷണി: കരാറിൽ എത്തിയില്ലെങ്കിൽ നരകത്തിലേക്ക് തള്ളിവിടും: ട്രംപ്

ഇറാൻ ലോകത്തിലെ ഭീകരതയുടെ ഒന്നാം നമ്പർ സ്പോൺസർ ആണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇറാൻ എന്നും പശ്ചിമേഷ്യയുടെ ഭീഷണിയാണ്. ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കുകയായിരുന്നു അദേഹം. ഭരണ നേട്ടവും ലോകസമാധാനത്തിന് നടത്തിയ സംഭവനയും എടുത്ത് പറഞ്ഞാണ് പൊതുസഭയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രസംഗം 51 വർഷമായി, മതഭ്രാന്തരായ ഇറാനിയൻ ഭരണകൂടം രക്തച്ചൊരിച്ചിലും കൂട്ടക്കൊലയും നടത്തി ഭരിച്ചു. കരാറിൽ എത്തിയില്ലെങ്കിൽ ഇറാനെ നരകത്തിലേക്ക് തള്ളിവിടുമെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇടക്കാല തിരഞ്ഞെടുപ്പിൽ നേരിട്ടേക്കാവുന്ന തിരിച്ചടി…

Read More