തിരുവനന്തപുരം: എസ്എഫ്ഐ പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്ക് നേരെയുണ്ടായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധം രേഖപ്പെടുത്തി എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. യുഡിഎഫ് സര്‍ക്കാര്‍ സംഘപരിവാര്‍ അജണ്ടയ്ക്ക് വഴങ്ങുന്നുവെന്ന് കത്തില്‍ പിണറായി വിജയന് പറയുന്നു. വന്ദേമാതരം ആലാപനത്തില്‍ സംഘപരിവാര്‍ നിലപാടാണ് കോണ്‍ഗ്രസ് സര്‍ക്കാരിനെന്നും ആരോപണമുണ്ട്.
വന്ദേമാതരം നിര്‍ബന്ധപൂര്‍വ്വം ആലപിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുമ്പോള്‍, കോണ്‍ഗ്രസ് നയിക്കുന്ന സംസ്ഥാന സര്‍ക്കാരും അതേ നിലപാടാണ് സ്വീകരിക്കുന്നത്. എഐസിസി അധ്യക്ഷന്‍ അടിയന്തരമായി ഇടപെടണമെന്ന് പിണറായി വിജയന് കത്തില്‍ ആവശ്യപ്പെട്ടു.
എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരയുള്ള പൊലീസ് നടപടിയ്ക്കെതിരെ പ്രതിപക്ഷ നേതാവ് നേരത്തെ രൂക്ഷവിമര്‍ശമുന്നയിച്ചിരുന്നു. വിദ്യാര്‍ഥി പ്രക്ഷോഭത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വിദ്യാര്‍ഥി സമരങ്ങളെ അടിച്ചമര്‍ത്താമെന്ന വ്യാമോഹം വേണ്ടെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്. വിദ്യാര്‍ഥികളെ ആശുപത്രിയിലെത്തി കണ്ടതിനുശേഷം ആയിരുന്നു പ്രതികരണം.







