കാമുകിക്ക് പിറന്നാൾ സമ്മാനമായി ഐഫോൺ വാങ്ങാൻ ലഹരി കടത്ത്; കമിതാക്കൾ പിടിയിൽ
ഹൈദരാബാദ് ∙ പന്ത്രണ്ട് കിലോ കഞ്ചാവുമായി കമിതാക്കൾ പിടിയിൽ. തെലങ്കാനയിലെ പെദ്ദപ്പള്ളി ജില്ലയിലെ മിത്ര ചൈതന്യ (21), ഹേമലത (20) എന്നിവരെയാണ് കഞ്ചാവ് കടത്തിയതിനു തെലങ്കാന പൊലീസ് അറസ്റ്റ് ചെയ്തത്. ഹേമലതയുടെ പിറന്നാളിനു ഐഫോൺ വാങ്ങുന്നതിനു വേണ്ടിയാണ് ലഹരിക്കടത്തിനു ഇറങ്ങിയതെന്ന് മിത്ര ചൈതന്യ മൊഴി നൽകി. ഒഡീഷയിൽനിന്നും 12 കിലോ കഞ്ചാവും വാങ്ങി വരുന്ന വഴി ഖമ്മം ജില്ലയിൽ വച്ചാണ് ഇവർ പൊലീസിന്റെ പിടിയിലായത്. പൊലീസ് നൽകുന്ന വിവരപ്രകാരം കിലോയ്ക്ക് 16000 രൂപയ്ക്കാണ് ചൈതന്യ ഒഡീഷയിൽനിന്നും…
