ക്രിക്കറ്റ് താരം സുരേഷ് റയ്നയുടെ അമ്മാവനേയും ബന്ധുവിനേയും കൊലപ്പെടുത്തിയ സംഭവത്തിലെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പ്രതികളായ മൂന്ന് പേരാണ് പിടിയിലായിരിക്കുന്നതെന്നും കേസ്സ് ഇനി നടപടിക്രമങ്ങളിലേയ്ക്ക് കടന്നിരിക്കുകയാണെന്നും പഞ്ചാബ് ഡി.ജി.പി. ദിന്‍കര്‍ ഗുപ്ത അറിയിച്ചു.
പഞ്ചാബിലെ പത്താന്‍കോട്ടിലെ വീട്ടില്‍ മോഷണത്തിന് കയറിയവരാണ് റയ്നയുടെ അമ്മാവനേയും അടുത്ത ബന്ധുവിനേയും കൊലപ്പെടുത്തിയത്. അന്തര്‍സംസ്ഥാന സംഘമാണ് കൊലപാതകത്തിന് പിന്നിലുള്ളത്. 11 പേരേ പോലീസ് തിരയുകയാണ്. ആഗസ്റ്റ് 20നാണ് ദാരുണ സംഭവം നടന്നത്. സുരേഷ് റയ്നയുടെ കുടംബമാണെന്ന് അറിഞ്ഞതോടെ പോലീസ് അന്വേഷണം വേഗത്തിലാക്കി