ലോകത്തിലെ ഏറ്റവും ധനികനായ ഫുട്ബോളറുടെ പട്ടികയില്‍ ബാഴ്സലോണ സൂപ്പര്‍ താരം ലയണല്‍ മെസി ഒന്നാമത്. പ്രമുഖ ബിസിനസ് മാസികയായ ഫോബ്സ് പുറത്തുവിട്ട പട്ടികയിലാണ് മെസി മുന്നില്‍. രണ്ടാം സ്ഥാനത്ത് യുവന്റസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആണ് ഉള്ളത്.
126 ദശലക്ഷം ഡോളറാണ് ഈ വര്‍ഷം ഇതുവരെയുള്ള മെസിയുടെ വരുമാനം. പ്രതിഫല തുകയായി 92 ദശലക്ഷം ഡോളറും പരസ്യമടക്കമുള്ള മറ്റ് കാര്യങ്ങളില്‍നിന്ന് 34 ദശലക്ഷം ഡോളറുമാണ് മെസിയുടെ വരുമാനം. റൊണാള്‍ഡോയുടെ ഈ വര്‍ഷം ഇതുവരെയുള്ള വരുമാനം 117 ദശലക്ഷം ഡോളറാണ്.
96 ദശലക്ഷം ഡോളറുമായി പി.എസ്.ജിയുടെ താരം നെയ്മറാണ് പേട്ടികയിലെ മൂന്നാമന്. 42 മില്യണ്‍ ഡോളര്‍ വരുമാനവുമായി പി.എസ്.ജിയുടെ തന്നെ കിലിയന്‍ എംബാപ്പെ നാലാം സ്ഥാനത്തുണ്ട്.
മുഹമ്മദ് സല (37 ദശലക്ഷം ഡോളര്‍), പോള്‍ പോഗ്ബ (34 ദശലക്ഷം ഡോളര്‍), അന്റോയ്ന്‍ ഗ്രീസ്മാന് (29 ദശലക്ഷം ഡോളര്‍), ഗാരെത് ബെയ്ല് (29), റോബര്‍ട്ട് ലെവന്‍ഡോവ്സ്കി (28 ദശലക്ഷം ഡോളര്‍), ഡേവിഡ് ഡെ ഹെയ (27 ദശലക്ഷം ഡോളര്‍) തുടങ്ങിയവരാണ് ആദ്യ പത്തിലുള്ള മറ്റ് താരങ്ങള്‍.