Headlines

മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി; യുവാവിന് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പൊലീസ്

തൃശൂർ ∙ പാവറട്ടിയിൽ മകൻ അമ്മയെ വെട്ടിക്കൊലപ്പെടുത്തി. തരകൻ കോഴിപ്പറമ്പിൽ ചെറിയാന്റെ ഭാര്യ ഡോളിയാണ് (70) മകന്റെ വെട്ടേറ്റ് മരിച്ചത്. സംഭവത്തിൽ മകൻ ബെൻഹർ (45) പൊലീസ് കസ്റ്റഡിയിലാണ്. ഇയാൾ മുൻപ് ലഹരിക്ക് അടിമയായിരുന്നെന്നും പിന്നീട് ഡി അഡിക്‌ഷൻ സെന്ററിൽ പ്രവേശിപ്പിച്ചിരുന്നതായും നാട്ടുകാർ പറയുന്നു. ഏറെ നാളായി പ്രതി മാനസിക സമ്മർദത്തിനുള്ള മരുന്ന് കഴിച്ചിരുന്നതായും മാനസിക പ്രശ്നങ്ങളുണ്ടെന്നും പൊലീസും പറഞ്ഞു. വെട്ടേറ്റ ഡോളിയെ തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാവിലെ 10.30 ഓടെയാണ് ബെൻഹർ മാതാവിനെ വെട്ടിയത്.