Headlines

വന്ദേമാതര ആലാപന വിവാദം; സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ BJP

വന്ദേമാതര ആലാപന വിവാദത്തിൽ സോണിയ ഗാന്ധിക്ക് എതിരെ പ്രതിഷേധം ശക്തമാക്കാൻ ബിജെപി. എല്ലാ സംസ്ഥാനങ്ങളിലും സോണിയ ഗാന്ധിക്കെതിരെ പരാതി നൽകാൻ നീക്കം. വന്ദേമാതര നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചു എന്ന് കാണിച്ച് ഡൽഹിയിലും കർണാടകയിലും പരാതി നൽകിയിട്ടുണ്ടെങ്കിലും ഇതുവരെയും കേസെടുത്തിട്ടില്ല. ആലാപനം മനഃപൂർവം സോണിയ ഗാന്ധി തടസ്സപ്പെടുത്തി എന്നാണ് ബിജെപി വാദം. എന്നാൽ വന്ദേമാതര ബിൽ ചർച്ചയിൽ ജയ്റാം രമേശ് രാജ്യസഭയിൽ നടത്തിയ പ്രസംഗം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചാണ് കോൺഗ്രസ് പ്രതിരോധിക്കുന്നത്. അതേസമയം തൃണമൂൽ കോൺഗ്രസും ഡിഎംകെയും സോണിയ ഗാന്ധിയെ…

Read More

സിപിഎം വീണ്ടും ഗൃഹസന്ദർശനത്തിന്; സർക്കാരിനെതിരെയുള്ള പ്രചാരണം ലക്ഷ്യം, സ്ക്വാഡുകൾ വീടുകളിലെത്തും

തിരുവനന്തപുരം ∙ സർക്കാരിനെതിരെയുള്ള പ്രചാരണവും പ്രവർത്തനഫണ്ട് ശേഖരണവും ലക്ഷ്യമിട്ട് സിപിഎം വീണ്ടും ഗൃഹസസന്ദർശനത്തിന്. സെപ്റ്റംബറിൽ ചേരുന്ന വിപുലീകൃത സംസ്ഥാന കമ്മിറ്റിയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ കൂടി വീടുകളിലെത്തുന്ന സ്ക്വാഡ് വിവരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി തിരഞ്ഞെടുപ്പു ഫണ്ട് ശേഖരിച്ചിരുന്നു. സംഘടനാ പ്രവർത്തനത്തിനുള്ള ഫണ്ട് ശേഖരണമാണ് ഇന്നലെ ആരംഭിച്ചത്. വെള്ളപ്പൊക്ക ബാധിത ജില്ലകളായ ആലപ്പുഴയിലും പത്തനംതിട്ടയിലും സാവകാശം നൽകിയിട്ടുണ്ട്. പുതിയ സർക്കാർ, സ്ത്രീ സുരക്ഷാപെൻഷൻ നിർത്തലാക്കിയതും ക്ഷേമപെൻഷൻ വീടുകളിലെത്തിക്കുന്ന സംവിധാനം പിൻവലിക്കാൻ നീക്കം നടത്തുന്നതും സ്ക്വാഡുകൾ ജനങ്ങളോടു വിശദീകരിക്കും. നിയമസഭാ തിരഞ്ഞെടുപ്പിലെ…

Read More

പോർക്കളം ഇനി ഗാസയും; ഒറ്റപ്പെട്ട് ഇസ്രയേൽ, ‘30,000 ഡോളർ’ സമ്മാന പ്രകോപനവുമായി ഇറാൻ, സമ്മർദം ഏറ്റുപറഞ്ഞ് യുഎസ്, വിപണികൾക്ക് പേടി

പശ്ചിമേഷ്യയിലെ പോർക്കളം ഇനി ഗാസ? ആഗോള സമ്പദ്മേഖലയ്ക്ക് പുത്തൻ ആശങ്കകൾ സമ്മാനിച്ച് ഗാസ വിഷയത്തിൽ യുഎസും ഇസ്രയേലും തമ്മിൽ തെറ്റുന്നതാണ് കാണുന്നത്. പശ്ചിമേഷ്യ, ഹോർമുസ്, ചെങ്കടൽ എന്നിവയ്ക്ക് പിന്നാലെ ഗാസയും യുദ്ധകലുഷിതമായാൽ രാജ്യാന്തര വാണിജ്യ, വ്യവസായ മേഖലകളെ അത് കൂടുതൽ സമ്മർദത്തിലാക്കും. ക്രൂഡോയിൽ വില കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങാം. ഓഹരി വിപണികൾ തളർച്ചയിലേക്കും. സ്വർണം, കറൻസി വിപണികളിലും വൻ ചലനങ്ങളുണ്ടാകും. ആക്രമണം കടുപ്പിക്കാൻ ഇസ്രയേൽ; യോഗം ചേർന്ന് ‘എതിർ ടീം’ ട്രംപിന്റെ ‘ഗാസ സമാധാന പ്ലാൻ’ തള്ളിയ…

Read More

കാണാതായ രണ്ട് പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ; നിഷേധിച്ച് ഖത്തർ

ദുബായ്∙ യുദ്ധത്തിനിടെ, കഴിഞ്ഞ മാർച്ചിൽ കാണാതായ ഇറാൻ വ്യോമസേനയുടെ 2 പൈലറ്റുമാരെ ഖത്തർ തടവിലാക്കിയെന്ന് ഇറാൻ. ആരോപണം ഖത്തർ നിഷേധിച്ചു. യുദ്ധത്തിനിടെ ഒരു പൈലറ്റ് കൊല്ലപ്പെട്ടെന്നും 2 പേരെ കാണാതായെന്നും ഇറാൻ നേരത്തേ പറഞ്ഞിരുന്നു. എന്നാൽ ഖത്തർ ഇവരെ തടവിലാക്കിയെന്ന ആരോപണം ആദ്യമായാണ് ഉന്നയിക്കുന്നത്. യുദ്ധത്തിനിടെ ഖത്തറിന്റെ വ്യോമാതിർത്തി ലംഘിച്ചതിനുപിന്നാലെ കാണാതായ പൈലറ്റുമാരെ കണ്ടെത്താൻ തിരച്ചിലിനു വ്യോമസേന അനുമതി തേടിയെങ്കിലും ഖത്തർ അനുവദിച്ചില്ലെന്ന് ഇറാൻ സേനാ ജനറൽ മുഹമ്മദ് ബാഗിർസദ പറഞ്ഞു. എന്നാൽ, ഒരു പൈലറ്റിന്റെ മൃതദേഹം…

Read More

വന്ദേമാതരം വിവാദം; സോണിയ ഗാന്ധി മാപ്പുപറയണമെന്ന് അമിത് ഷാ; ശ്രദ്ധ തിരിക്കാനുള്ള ശ്രമമെന്ന് കോൺഗ്രസ്

ന്യൂഡൽഹി ∙ എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദത്തിൽ കോൺഗ്രസും ബിജെപിയും തമ്മിലുള്ള വാക്പയറ്റ് തുടരുന്നു. സംഭവത്തിൽ സോണിയ ഗാന്ധിയുടെ മാപ്പ് ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ വിവാദം ആളിക്കത്തിച്ചു. ബങ്കിം ചന്ദ്ര ചാറ്റർജിയുടെ ആത്മാവിനോടു സോണിയ മാപ്പപേക്ഷിക്കണമെന്നു രാജസ്ഥാനിലെ പൊതുപരിപാടിയിൽ അമിത് ഷാ ആവശ്യപ്പെട്ടു.എന്നാൽ ‘തന്റെയും മുതലാളിയുടെയും’ പരാജയങ്ങളിൽ ശ്രദ്ധ തിരിക്കാനാണ് അമിത് ഷായുടെ ശ്രമമെന്ന് കോൺഗ്രസ് തിരിച്ചടിച്ചു. രാജ്യസഭയിൽ ഡോ. ബി.ആർ. അംബേദ്കറെ അപമാനിച്ചയാളാണ് അമിത് ഷാ. ത്രിവർണ പതാക…

Read More

സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം എത്തി: കേരളത്തിന് ഇന്ന് പുതുവര്‍ഷപ്പിറവി

ഇന്ന് ചിങ്ങം ഒന്ന്. പഞ്ഞമാസത്തിന്റെ പട്ടിണിപ്പാടങ്ങൾ താണ്ടി, സമൃദ്ധിയുടെ സ്വർണപ്രഭയുമായി പൊന്നിൻ ചിങ്ങം വീണ്ടുമെത്തിയിരിക്കുന്നു. മലയാളിക്ക് ചിങ്ങം ഒന്ന് കർഷകദിനം കൂടിയാണ്. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ് ഉണർത്തുന്നത്. തുമ്പ, മുക്കൂറ്റി, കണ്ണാന്തളി എന്നിവ പൂത്തു നിറഞ്ഞ തൊടികളും പറമ്പുകളും, പച്ചപ്പാടങ്ങളിൽ പൊൻകതിരുകൾ പാകുന്ന കാഴ്ചകളും കേരളത്തിനാകെ പുതുചിത്രമെഴുതുന്നു. തോരാമഴയുടേയും വറുതിയുടേയും മാസമായ കർക്കടകം കഴിഞ്ഞെത്തുന്ന ചിങ്ങപ്പുലരി. പഞ്ഞമാസമായ കർക്കടകത്തിലെ കഷ്ടതകൾ മറക്കാൻ തുടങ്ങുന്ന സമയം. ചിങ്ങപ്പിറവി മലയാളിയുടെ മനസ്സിൽ ഓണത്തിന്റെ പൂവിളികൾ കൂടിയാണ്…

Read More