ന്യൂഡൽഹി∙ സൗത്ത് ഡൽഹിയിലെ സംഗം വിഹാറിൽ ഭർത്താവിനു ലഹരിമരുന്ന് നൽകിയ ശേഷം ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയെന്ന കേസിൽ ഭാര്യയും കാമുകനും സുഹൃത്തും അറസ്റ്റിലായി. മുന്ന ലാൽ (55) കൊല്ലപ്പെട്ട കേസിൽ ഭാര്യ നാസിയ (45), കാമുകൻ ചമൻ (20), സുഹൃത്ത് കിഷൻ (28) എന്നിവരാണു പിടിയിലായത്.മുന്ന ലാലിനെ കൊലപ്പെടുത്താൻ സഹായിച്ചാൽ 5 ലക്ഷം രൂപ നൽകാമെന്നു നാസിയ ചമനോടു പറഞ്ഞിരുന്നു. ലഹരി കലർത്തിയ പാനീയം നൽകി മുന്ന ലാലിനെ മയക്കിയ ശേഷം ഷോക്കടിപ്പിച്ചും ശ്വാസംമുട്ടിച്ചും കൊലപ്പെടുത്തുകയായിരുന്നെന്നു പൊലീസ് അറിയിച്ചു. സംഭവത്തിനു ശേഷം നാസിയ 20,000 രൂപ ചമനു നൽകിയെന്നും ഡിസിപി ആനന്ദ് മിത്തൽ പറഞ്ഞു.
ഭർത്താവിനെ ലഹരി നൽകി ശ്വാസംമുട്ടി കൊലപ്പെടുത്തി: യുവതിയും കാമുകനും കാമുകന്റെ സുഹൃത്തും അറസ്റ്റിൽ







