സ്കൂട്ടർ വാങ്ങാൻ ബന്ധുവിനൊപ്പം പോയി; ബസിൽവച്ച് കുഴഞ്ഞുവീണ് മരിച്ചു

 

കല്ലാച്ചി (കോഴിക്കോട്) ∙ ബെംഗളൂരുവിൽ ബന്ധുവിനൊപ്പം ബസിൽ സഞ്ചരിക്കുന്നതിനിടെ വളയം കല്ലുനിര സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. കല്ലുനിര ചമ്പെങ്ങാട്ട് അനീഷൻ(50) ആണ് മരിച്ചത്. ബെംഗളൂരുവിൽ ദീർഘകാലമായി വ്യാപാരിയായിരുന്നു. ചൊവ്വാഴ്ച രാവിലെ 11 ന് സ്കൂട്ടർ വാങ്ങുന്നതിനായി ബന്ധുവിനൊപ്പം ബസിൽ പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സംസ്കാരം ബുധനാഴ്ച കല്ലുനിരയിലെ വീട്ടുവളപ്പിൽ നടത്തി. പഴയകാല വ്യാപാരിയായ ചമ്പെങ്ങാട്ട് കണാരന്റെയും ലീലയുടെയും മകനാണ്. മക്കൾ: അഷ്മിക, അനുഷിൽ. സഹോദരൻ: അനീഷ്.