Headlines

‘സൗദി, പാകിസ്ഥാന്‍, തുര്‍ക്കി സംയുക്ത സൈനിക കരാര്‍ പരിശോധിച്ച് വരികയാണ്’; ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം

  ന്യൂഡല്‍ഹി: സൗദി, പാകിസ്ഥാന്‍, തുര്‍ക്കി എന്നീ രാജ്യങ്ങള്‍ ഒപ്പുവെച്ച സംയുക്ത സൈനിക കരാര്‍ നിരീക്ഷിച്ചു വരികയാണെന്ന് വ്യക്തമാക്കി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം. ദേശീയ സുരക്ഷ, പ്രാദേശിക സമാധാനം, സ്ഥിരത എന്നിവയുടെ കാഴ്ചപ്പാടില്‍ കരാര്‍ പരിശോധിച്ചുവരികയാണെന്നാണ് ഇന്ത്യ ചൊവ്വാഴ്ച വ്യക്തമാക്കിയിരിക്കുന്നത്. എന്നാല്‍, ഈ കരാറിനോട് ഔദ്യോഗികമായി എതിര്‍പ്പ് ഇതുവരെ പ്രകടിപ്പിച്ചിട്ടില്ല. പശ്ചിമേഷ്യന്‍ സംഘര്‍ഷവും വ്യക്തമായി നിരീക്ഷിക്കുന്നുണ്ടെന്നും ഈ പശ്ചാത്തലത്തില്‍ കരാറിന്റെ പ്രത്യഘാതങ്ങളെ കുറിച്ച് വിലയിരുത്തുകയാണെന്നും എംഇഎ വക്താവ് രണ്‍ദിര്‍ ജയ്‌സ്വാള്‍ പറഞ്ഞു.   പാകിസ്ഥാന്‍ വിദേശകാര്യമന്ത്രി ഖ്വാജ…

Read More

ഭൂചലനത്തില്‍ നടുങ്ങി കൊളംബിയ; മരണസംഖ്യ 250 പിന്നിട്ടു, രക്ഷാ പ്രവര്‍ത്തനം പുരോഗമിക്കുന്നു

  ബൊഗോട്ട: കൊളംബിയയിലെ ഭൂചലനത്തില്‍ മരണസംഖ്യ 250 കടന്നു. പ്രദേശത്ത് രക്ഷാ പ്രവര്‍ത്തനവും തിരച്ചിലും പുരോഗമിക്കുകയാണ്. കൊളംബിയയിലെ കാപ്പിത്തോട്ടങ്ങള്‍ക്കുപേരുകേട്ട റിസറാള്‍ഡ മേഖലയിലാണ് വലിയ നാശനഷ്ടം ഉണ്ടായിരിക്കുന്നത്. 3,900 പേരെ ഇതിനകം കാണാതായിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 1600 കെട്ടിടങ്ങളെ ഭൂചലനം ബാധിക്കുകയും 5000ത്തിലധികം വീടുകള്‍ നിലംപതിക്കുകയും ചെയ്തു.   തിങ്കളാഴ്ച പ്രാദേശിക സമയം 7-34നാണ് ഭൂചലനം ഉണ്ടായത്. 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ 2,600ലധികം പേര്‍ക്ക് പരിക്കേറ്റു. കൊളംബിയ സര്‍ക്കാര്‍ എക്കണോമിക് എമര്‍ജന്‍സി പ്രഖ്യാപിച്ചിരിക്കുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ അടിയന്തിര…

Read More

നടൻ വിക്രത്തിന് കുരുക്ക്: സംരക്ഷിത കുരങ്ങിനൊപ്പം വിഡിയോ; വനം വകുപ്പ് അന്വേഷണം

  ചെന്നൈ ∙വംശനാശ ഭീഷണി നേരിടുന്ന ‘ലാർ ഗിബ്ബൺ’ ഇനത്തിൽപ്പെട്ട കുരങ്ങിനൊപ്പമുള്ള വിഡിയോ സമൂഹമാധ്യമത്തിൽ പങ്കുവച്ച നടൻ വിക്രം നിയമക്കുരുക്കിലായി. പരിസ്ഥിതി പ്രവർത്തകർ എതിർപ്പ് ശക്തമാക്കിയതോടെ നടൻ ചിത്രം നീക്കി. അന്വേഷണം ആരംഭിച്ചതായി തമിഴ്നാട് വനം വകുപ്പ് അറിയിച്ചു. വിക്രത്തിന്റെ മകളുടെ ഭർതൃപിതാവിന്റെ ഉടമസ്ഥതയിലുള്ള ഫാം ഹൗസിൽ വച്ചാണു നടൻ വിഡിയോ ചിത്രീകരിച്ചതെന്നാണ് അധികൃതരുടെ നിഗമനം. വിൽപനയ്ക്കായി എത്തിച്ച കുരങ്ങിനൊപ്പം വിഡിയോ എടുത്തതാണെന്നും സംരക്ഷിത ജീവിയാണെന്നു മനസ്സിലായതോടെ വാങ്ങിയില്ലെന്നും നടൻ പറഞ്ഞു. വന്യജീവി സംരക്ഷണ നിയമത്തിന്റെ നാലാം…

Read More

യൂണിഫോമിനുള്ള 7 ലക്ഷം രൂപയ്ക്ക് ഓൺലൈൻ ഗെയിം കളിച്ചു; പത്തനംതിട്ടയിൽ പൊലീസ് ട്രെയ്നിയെ പിരിച്ചുവിട്ടു

  തിരുവനന്തപുരം∙ യൂണിഫോം തുണി വാങ്ങാനും തയ്ക്കാനും റിക്രൂട്ട് ട്രെയ്നികളിൽനിന്നു പിരിച്ചെടുത്ത 7 ലക്ഷം രൂപ ഓൺലൈൻ ഗെയിം കളിക്കാൻ ചെലവഴിച്ച കേസിൽ പൊലീസ് ട്രെയ്നി അറസ്റ്റിൽ. പിന്നാലെ ഇയാളെ സർവീസിൽനിന്നു പിരിച്ചുവിട്ടു. പത്തനംതിട്ട കെഎപി 3 ബറ്റാലിയനിലെ ട്രെയ്നി കൊല്ലം ചെമ്മക്കാട് ശരണ്യഭവനിൽ ശംഭു ആർ. കൃഷ്ണന് (25) എതിരെയാണു നടപടി. കഴിഞ്ഞ ദിവസം പുലർച്ചെയാണ് പേരൂർക്കട പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇരട്ടിലാഭം മോഹിച്ച് ഓൺലൈൻ ബെറ്റിങ് ഗെയിമിലാണു പണം നിക്ഷേപിച്ചതെന്നും പൊലീസ് കണ്ടെത്തി.7…

Read More

പിതൃസ്മരണയില്‍…; ഇന്ന് കര്‍ക്കടകവാവ്; ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി

  പിതൃസ്മരണയില്‍ ഇന്ന് കര്‍ക്കടകവാവ്. ആലുവ മണപ്പുറത്ത് പുലര്‍ച്ചെ മുതല്‍ ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി. തിരുവനന്തപുരത്തെ തിരുവല്ലം ശ്രീ പരശുരാമക്ഷേത്രം, വര്‍ക്കല പാപനാശം, ആലുവ മണപ്പുറം, തിരുനാവായ നവാമുകുന്ദക്ഷേത്രം, തിരുനെല്ലി പാപനാശിനി, ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ പ്രധാന ക്ഷേത്രങ്ങളിലെല്ലാം ബലിതര്‍പ്പണ ചടങ്ങുകള്‍ നടക്കുകയാണ്. ആലുവ മണപ്പുറത്ത് ഉച്ചയ്ക്ക് മൂന്ന് മണിവരെ ബലിതര്‍പ്പണം നടത്താം. (today is karkidaka vavu bali| aluva manappuram)     ആലുവ മണപ്പുറത്ത് പുലര്‍ച്ചെ നാലുമണി മുതലാണ് പിതൃകര്‍മങ്ങള്‍ ആരംഭിക്കുന്നത്. ബലിയിടുന്നതിനായി…

Read More

ഒരു നിമിഷത്തെ അശ്രദ്ധ, ‘കരിയർ’ വരെ അവസാനിക്കാം; യുകെയിൽ ആരോഗ്യപ്രവർത്തകർക്ക് മുന്നറിയിപ്പ്, മലയാളികൾ ജാഗ്രതൈ!

  ലണ്ടൻ ∙ യുകെയിൽ നഴ്സായും കെയററായും ജോലി ചെയ്യുന്നവർക്ക് ശക്തമായ മുന്നറിയിപ്പായി അടുത്തിടെ ഉണ്ടായ പ്രഫഷനൽ നടപടികൾ. രോഗികളുടെ സുരക്ഷയിൽ വീഴ്ച വരുത്തുന്നതു മുതൽ മരുന്ന് കൈകാര്യം ചെയ്യുന്നതിലെ പിഴവുകളും മെഡിക്കൽ രേഖകൾ ശരിയായി പരിപാലിക്കാത്തതും ജോലിസ്ഥലത്തെ മോശം പെരുമാറ്റവും മാത്രമല്ല, പ്രഫഷനൽ നിയന്ത്രണങ്ങൾ മറികടക്കുന്നതും തെറ്റായ വിവരങ്ങൾ നൽകുന്നതും വരെ ഗുരുതര പ്രത്യാഘാതങ്ങളിലേക്ക് നയിക്കാമെന്നാണ് സമീപകാലത്ത് നടന്ന ചില വ്യത്യസ്ത സംഭവങ്ങൾ വ്യക്തമാക്കുന്നത്.നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ (എൻഎംസി) അടുത്തിടെ നടത്തിയ ഒരു നടപടിയിൽ,…

Read More

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസ്; റിപ്പോർട്ടിൽ വ്യക്തതയില്ല, അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ടു ഹാജരാകണം: ഹൈക്കോടതി

  കൊച്ചി∙ എസ്എൻഡിപി യോഗം മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട ഹർജിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ എസ്.ശശിധരനോട് 14ന് നേരിട്ടു ഹാജരാകാൻ ഹൈക്കോടതി നിർദേശം നൽകി. വ്യക്തതയില്ലാത്ത റിപ്പോർട്ടാണു വിജിലൻസ് നൽകിയതെന്നു കുറ്റപ്പെടുത്തിയാണു ജസ്റ്റിസ് എ.ബദറുദ്ദീൻ നിർദേശം നൽകിയത്.തട്ടിപ്പുമായി ബന്ധപ്പെട്ട് എത്ര കേസുകളാണു റജിസ്റ്റർ ചെയ്തിരിക്കുന്നത് എന്ന വിവരം പോലും റിപ്പോർട്ടിൽ ഇല്ലെന്നു കോടതി പറഞ്ഞു. അന്വേഷണം വേഗത്തിലാക്കണം എന്നാവശ്യപ്പെട്ട് പരാതിക്കാരനായ മാരാരിക്കുളം സ്വദേശി എം.എസ്.അനിൽ നൽകിയ ഉപഹർജിയാണ് പരിഗണിക്കുന്നത്.മൈക്രോ ഫിനാൻസ് കേസിലെ 17 പരാതികളിൽ അന്വേഷണം…

Read More

ഓണം അരി സ്പെഷലാണ്, കുക്കറിൽ വേവിച്ചേക്കല്ലേ; വെന്തു കുഴയും

  പാലക്കാട് ∙ ഓണത്തിനു റേഷൻകട വഴി വിതരണം ചെയ്യുന്ന സ്പെഷൽ അരി കുക്കറിൽ വേവിക്കരുതെന്നു നിർദേശം. അരി പെട്ടെന്നു വെന്തു കുഴഞ്ഞുപോകുന്നതാണു പ്രശ്നം. ഇക്കാര്യം പ്രത്യേകം പറഞ്ഞു മനസ്സിലാക്കണമെന്നാണു റേഷൻ വ്യാപാരികളോടു വാക്കാൽ നിർദേശിച്ചത്.നിലവിലുള്ള റേഷൻ ഭക്ഷ്യധാന്യത്തിനു പുറമേ നീല, വെള്ള, പൊതുവിഭാഗം, സ്ഥാപനം കാർഡുകൾക്കാണ് അധികവിഹിതമായി പരമാവധി 10 കിലോ അരി കിലോയ്ക്ക് 26 രൂപ നിരക്കിൽ വിതരണം ചെയ്യുന്നത്. പിങ്ക് കാർഡിനു 10.90 രൂപ നിരക്കിൽ 3 കിലോ അരിയും ലഭിക്കും. ഇവയ്ക്കാണു…

Read More

നിർമാണം കഞ്ചാവിന്റെ ചാറെടുത്ത്; ഒരു മിഠായി കാരണം കോളജിൽനിന്നുള്ള വിനോദയാത്ര പാതിവഴിയിൽ റദ്ദാക്കി

  കോട്ടയം ∙ കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ചിരുന്ന 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി ലഹരി വിമുക്ത കേന്ദ്രത്തിലാക്കി. 3 മാസം നീണ്ട അന്വേഷണത്തിലാണ് വിവിധ കേസുകളിലായി 14,15,16 വയസ്സുള്ള 9 വിദ്യാർഥികൾ പിടിയിലായത്. 3 മാസം മുൻപ് ഉത്തർപ്രദേശ് സ്വദേശി ഋഷികേശ് സിങ്ങിൽനിന്ന് എക്സൈസിനു 194 ഗ്രാം മിഠായി സംശയാസ്പദ സാഹചര്യത്തിൽ ലഭിച്ചു. മിഠായികൾ പൊലീസിന്റെ ഫൊറൻസിക് ലാബിൽ എക്സൈസ് പരിശോധനക്കയച്ചു. ഫലം വന്നപ്പോൾ കഞ്ചാവിന്റെ സാന്നിധ്യം മിഠായിയിലുണ്ടെന്ന് തെളിഞ്ഞു.ഇതോടെ എക്സൈസ് ഋഷികേശിനെ കേന്ദ്രീകരിച്ച്…

Read More