ചർച്ചയ്ക്ക് തയ്യാറെന്ന് ആവർത്തിച്ച് പാർലമെൻ്ററികാര്യമന്ത്രി കിരൺ റിജിജു. കുറ്റക്കാർക്ക് കർശന ശിക്ഷ ഉറപ്പാക്കുന്ന നിയമം കൊണ്ടു വരുമെന്ന് പ്രധാനമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം സഭയിൽ പറഞ്ഞു. രാജി രാജിയെന്ന് മുദ്രാവാക്യം വിളിച്ചാണ് പ്രതിപക്ഷം സഭയിൽ ബഹളം വച്ചത്.ധർമേന്ദ്ര പ്രധൻ്റെ രാജിക്കായി ഒറ്റക്കെട്ടായാണ് പ്രതിപക്ഷം മുദ്രാവാക്യം വിളിച്ചത്.
കള്ളൻ എന്ന് വിളിച്ച് മുദ്രാവാക്യം. പ്രതിപക്ഷ ബഹളം രൂക്ഷമായതോടെ ലോക്സഭ ഇന്നത്തേക്ക് പിരിഞ്ഞു.സഭ തുടർച്ചയായി തടസപ്പെടുന്നത് തെറ്റായ സന്ദേശം നൽകുമെന്നും പ്രതിപക്ഷം സഹകരിക്കണമെന്നുമുള്ള ആവശ്യത്തിന് വഴങ്ങാൻ പ്രതിപക്ഷം തയാറായില്ല.
ധർമേന്ദ്ര പ്രധാൻ്റെ രാജി, വിദ്യാർഥികൾക്കെതിരെയുള്ള അതിക്രമത്തിൽ നിയമനടപടി ഉണ്ടാകണം, നരേന്ദ്ര മോദി വിദ്യാർഥികളോട് മാപ്പ് പറയണം എന്നി മൂന്ന് ആവശ്യങ്ങൾ രാഹുൽ ഗാന്ധി മുന്നോട്ട് വച്ചു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുന്നത് വരെ ചർച്ചയ്ക്ക് താല്പര്യമില്ല.സംവാദങ്ങൾക്കോ ആശയവിനിമയങ്ങൾക്കോ താല്പര്യമില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. ജൂലൈ 20 ന് മൺസൂൺ സമ്മേളനം ആരംഭിച്ചതുമുതൽ പ്രതിപക്ഷ ബഹളത്തെത്തുടർന്ന് കഴിഞ്ഞ മൂന്ന് ദിവസവും സഭാനടപടികൾ പൂർണ്ണമായി തടസ്സപ്പെട്ടിരുന്നു.
ധര്‍മേന്ദ്ര പ്രധാനെ മന്ത്രിപദത്തില്‍ നിന്ന് നീക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്ന് കോണ്‍ഗ്രസ് എംപി കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. ഇത് വിദ്യാര്‍ഥികളു ഈ രാജ്യവും ആവശ്യപ്പെടുന്ന കാര്യമാണ്. കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറഞ്ഞ് കണ്ണില്‍ പൊടിയിടാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്നും കെസി വേണുഗോപാല്‍ കുറ്റപ്പെടുത്തി.








