Headlines

‘തീവിഴുങ്ങിയ പോലെ പുകച്ചിൽ, ശുചിമുറിയിൽ പോകാൻ വീൽചെയർ, വിശപ്പ് തളർത്തി; പക്ഷേ പിന്നോട്ടില്ല’; നേഹ നിരാഹാരമിരുന്നത് 23 ദിവസം!

  ന്യൂഡൽഹി∙ 23 ദിവസം നീണ്ട നിരാഹാരം അവസാനിപ്പിച്ചിട്ട് ഇന്നു നാലാംദിവസം. മനസ്സിനും ശരീരത്തിനും തീവിഴുങ്ങിയ പോലൊരു പുകച്ചിലും വേദനയുമാണ്. ജന്തർ മന്തറിലെ നടപ്പാതയിൽ, ദ്വാരങ്ങൾ വീണ ടാർപോളിനു കീഴിൽ, ചുട്ടുപൊള്ളുന്ന വെയിലും കോരിച്ചൊരിയുന്ന മഴയുമേറ്റ് ഞാനുൾപ്പെടെ 6 പേരാണ് നിരാഹാരമിരുന്നത്.   സമരത്തിന്റെ ആദ്യ 5 ദിവസത്തോളം വിശപ്പ് അനുഭവപ്പെട്ടത് വേദനയായാണ്. വാർത്തകളും പുസ്തകങ്ങളും വായിച്ച് അതിനെ മറികടക്കാൻ ശ്രമിച്ചു. ദൈനംദിനകാര്യങ്ങൾ എഴുതി സൂക്ഷിക്കാൻ ശ്രമിച്ചു. രണ്ടാമത്തെ ആഴ്ചയിലേക്കു കടന്നതോടെ ശരീരം തളർന്നു. ഞങ്ങളെ കാണാനും…

Read More

‘അവർക്ക് ആവശ്യത്തിനു വേദന ലഭിച്ചിട്ടില്ല’; ഇറാനെതിരെ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ സൈനിക ആക്രമണം’

  വാഷിങ്ടൻ ∙ ഇറാനെതിരെ മുമ്പ് നടത്തിയ ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ യേക്കാൾ വലിയ, സൈനിക ആക്രമണത്തിന് താൻ ഗൗരവമായി ആലോചിക്കുന്നതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ആക്സിയോസിനു നൽകിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.‘‘ഞാൻ ഒരു വൻ ആക്രമണത്തെക്കുറിച്ച് ചിന്തിക്കുകയാണ്. മുമ്പെങ്ങുമില്ലാത്തവിധം വളരെ വലുത്. അന്തിമ തീരുമാനത്തിലേക്ക് ഞാൻ എത്തിക്കഴിഞ്ഞു. അതിനുള്ള എല്ലാ തയാറെടുപ്പുകളും ഞങ്ങൾ പൂർത്തിയാക്കി’’ – ഡോണൾ‌ഡ് ട്രംപ് പറഞ്ഞു. ഇറാൻ ചർച്ചകൾക്ക് താൽപര്യം കാണിക്കുന്നുണ്ടെങ്കിലും ഒരു കരാറിലെത്താൻ അവർ തയാറാകുന്നില്ലെന്ന് ട്രംപ്…

Read More

വാൻസിന് വീട് അന്വേഷിക്കാൻ വരെ ഹെലികോപ്റ്റർ; വാർത്ത ചോർത്തി നൽകിയ സീക്രട്ട് സർവീസ് ഏജന്റിന് സസ്പെൻ‌ഷൻ

  വാഷിങ്ടൻ ∙ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ സുരക്ഷാ വിഭാഗത്തിലെ സീക്രട്ട് സർവീസ് ഏജന്റിനെ സസ്‌പെൻഡ് ചെയ്തു. വാൻസിന്റെ യാത്രാ വിവരങ്ങൾ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയെന്ന സിഎൻഎൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. വാൻസിന്റെ പെട്ടെന്നുള്ളതും വ്യക്തിപരവുമായ യാത്രാ ആവശ്യങ്ങൾ കാരണം സുരക്ഷാ ഉദ്യോഗസ്ഥർ കടുത്ത അതൃപ്തിയിലാണെന്നാണ് മാധ്യമ റിപ്പോർട്ട്.വാൻസ് തന്റെ മകനെ ഗോൾഫ് ക്ലാസിനു കൊണ്ടുപോകാനായി സൈനിക ഹെലികോപ്റ്ററായ ‘മറൈൻ ടു’ ഉപയോഗിക്കാൻ ആവശ്യപ്പെട്ടതായാണ് റിപ്പോർട്ട്. മോശം കാലാവസ്ഥ കാരണം ഈ യാത്ര പിന്നീട്…

Read More

വിദ്യാർഥി സമരത്തിന്റെ മറവിൽ വ്യാജ വാർത്തകൾ; 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തെന്ന് പൊലീസ്

  ന്യൂഡൽഹി ∙ നീറ്റ് ചോദ്യ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഡൽഹിയിൽ തുടരുന്ന വിദ്യാർഥി സമരത്തിന്റെ മറവിൽ വ്യാജവാർത്തകളും തെറ്റായ വിവരങ്ങളും പ്രചരിപ്പിച്ച 480 പാക്കിസ്ഥാൻ സമൂഹമാധ്യമ അക്കൗണ്ടുകൾ ഡൽഹി പൊലീസ് ബ്ലോക്ക് ചെയ്തു. നിലവിലെ സാഹചര്യം മുതലെടുത്ത് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും പ്രകോപനം സൃഷ്ടിക്കാനും ഈ അക്കൗണ്ടുകൾ ശ്രമിക്കുന്നതായി ഡൽഹി പൊലീസ് അറിയിച്ചു. ഇത്തരം അൺവെരിഫൈഡ് ഉള്ളടക്കങ്ങളിൽ വീണുപോകരുതെന്ന് പൊലീസ് വിദ്യാർഥികളോടും പൊതുജനങ്ങളോടും ആവശ്യപ്പെട്ടു.സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നാണ് വിഡിയോ സന്ദേശത്തിലൂടെ ഡൽഹി പൊലീസ് അറിയിച്ചത്. ‘‘ചില…

Read More

26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്

  നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കേന്ദ്രത്തിന് എതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം അവസാനിപ്പിച്ച് സോനം വാങ്ചുക്. പുലര്‍ച്ചെ ഒന്നേകാലോടെ കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡ, ജിതേന്ദ്ര സിങ് തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് സമരം അവസാനിപ്പിച്ചത്. സിജെപി സമരം പടര്‍ന്നുപിടിച്ചതോടെ പ്രതിഷേധം ശമിപ്പിക്കാന്‍ തിരക്കിട്ട നീക്കങ്ങള്‍ നടത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. നിഷ്പക്ഷ വേദിയില്‍ ചര്‍ച്ചയാകാമെന്ന സമരക്കാരുടെ നിര്‍ദേശം കേന്ദ്രം അംഗീകരിച്ചു. നിര്‍ണായക കൂടിക്കാഴ്ച ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡല്‍ഹി കണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിര്‍ണായക…

Read More